ദുബായ് സന്ദര്‍ശിക്കുന്നവരില്‍ മിക്കവരും സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കുക. പക്ഷേ വ്യത്യസ്ത സഞ്ചാരം അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന മൂന്നു സ്ഥലങ്ങള്‍ ഉണ്ട്. ദുബായില്‍ വരുന്നവര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട മൂന്ന് കാര്യങ്ങളാണ് ഇവ.
ഡെസര്‍ട്ട് സഫാരി
ദുബായിലെ മരുഭൂമിയിലെ സഫാരിയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ദുബായില്‍ ഏറിയ പങ്കും മരുഭൂമിയാണ്. മരുഭൂമിയുടെ സന്ദര്‍ശനം കൂടാതെ യു.എ.ഇയിലേക്കുള്ള ഒരു യാത്രയും പൂര്ണമാക്കുകയില്ല. ശക്തമായ 4ഃ4 ഓഫ്റോഡ് വാഹനങ്ങള്‍ക്ക് മാത്രമാണ് മരുഭുമിയിലൂടെ യാത്ര നടത്താന്‍ സാധിക്കുക.
ദോ ക്രൂയിസ്
ദുബായിലെ മികച്ച സഞ്ചാര അനുഭവം പകര്‍ന്നു നല്‍കുന്നതാണ് ദോ ക്രൂയിസ്. ദോസ് എന്നറിയപ്പെടുന്നത് പരമ്പരാഗത തടി ബോട്ടാണ്. ഇത് പണ്ട്
മീന്‍പിടിത്തം, പേള്‍ ഡൈവിംഗ്, വ്യാപാരം എന്നിവയ്ക്കാണ് ഇവ ഉപയോഗിച്ചിരിക്കുന്നത്. 90-കളില്‍, പ്രാദേശിക സംരംഭകര്‍ക്ക് ദോ ഹൌസ് റസ്റ്റോറന്റായി ഇതിനെ മാറ്റി. അതുവഴി ‘ദോ ക്രൂയിസ്’ ആശയം എന്ന വരുന്നത്.
കഴിഞ്ഞ 6-7 വര്‍ഷത്തിനുള്ളില്‍ പ്രീമിയം ദുബായ് മറീന കനാല്‍ മിക്ക ഓപ്പറേറ്റര്‍മാര്‍ക്കും തിരഞ്ഞെടുത്താണ് ദോ ക്രൂസ് ഭൂരിഭാഗവും നടത്തുന്നത്.
ദിവസവും നൂറുകണക്കിന് അതിഥികളെ ആകര്‍ഷിക്കുന്ന സഞ്ചാര അനുഭവമാണിത്.
ഫിഷിംഗ് യാത്ര
മരുഭൂമിയെപ്പോലെ സമുദ്രത്തിനും തുല്യ പ്രാധാന്യമുള്ള ഒരു ഭൂപ്രദേശമാണ് യു.എ.ഇ. ദുബായുടെ സൗന്ദര്യം ആസ്വദിക്കാണമെങ്കില് ഫിഷിംഗ് യാത്ര ആവശ്യമാണ്. ഫിഷിംഗ് യാത്ര തദേശീരയായ ആളുകളാണ് കൂടുതലായി നടത്തുന്നത്. സഞ്ചാരികള്‍ വളരെ കുറച്ച് മാത്രമാണ് ഈ യാത്രയുടെ സൗന്ദര്യം അനുഭവിക്കുന്നത്.
Post Your Comments