Latest NewsKerala

എം.ബി രാജേഷിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ !!

തിരുവനന്തപുരം: വ്യാജ അഴിമതി ആരോപണവുമായെത്തിയ എം ബി രാജേഷ് എം.പിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കേന്ദ്ര സര്‍ക്കാര്‍ കോടികളുടെ അഴിമതികള്‍ കാണിച്ചുവെന്ന വാദവുമായാണ് എം.ബി രാജേഷ് രംഗത്തെത്തിയത്. എന്നാല്‍ രാജേഷിന് പറ്റിയതാകട്ടെ വലിയ അബദ്ധം. രാജേഷിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ തുറന്ന് കാണിക്കപ്പെട്ടതോടെ കമന്റുകള്‍ക്ക് മറുപടി പറയാനാകാതെ എം . പി പ്രതിരോധത്തിലായി. രാജേഷിനെ തലങ്ങും വിലങ്ങും കമന്റുകളിലൂടെ ആക്രമിക്കുന്ന രംഗമാണ് പിന്നെ ഉണ്ടായത്.

ഇന്ത്യയുടെ അഭിമാനമായ പ്രതിരോധ സ്ഥാപനം ബി. ഇ. എം. എല്‍ (ബെമല്‍) ന്റെ ആകെ ആസ്തി ഏറ്റവും ചുരുങ്ങിയത് 50000 കോടി. മോഡി സര്‍ക്കാര്‍ കണക്കാക്കിയത് വെറും 518. 44കോടി മാത്രം !യഥാര്‍ത്ഥ വിലയുടെ നൂറിലൊന്ന് വില്‍പ്പനക്ക് വച്ചിട്ടുള്ള ബെമലിന് ഇങ്ങനെ വിലയിട്ടത്, വാങ്ങാന്‍ വരുന്ന സ്വകാര്യ കുത്തകക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വേണ്ടിയാണ്. ഇത് പറഞ്ഞായിരുന്നു രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ 26 ശതമാനം സ്ട്രാറ്റജിക് ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് പ്‌ളാന്‍ എന്ന് പറഞ്ഞാല്‍ 518 കോടിക്ക് സ്ഥലമടക്കം വില്‍ക്കുകയാണെന്ന് ലോകത്ത് ഒരു എം പിയും പറയില്ലെന്ന കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ എം . പി പ്രതിരോധത്തിലാവുകയായിരുന്നു. കാരിയിംഗ് വാല്യുവും മാര്‍ക്കറ്റ് വാല്യുവും രണ്ടാണെന്ന് തിരിച്ചറിയാന്‍ പ്‌ളസ്ടുവില്‍ പഠിക്കുന്നവര്‍ക്ക് പോലും കഴിയുമെന്നും കമന്റുകളെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button