Latest NewsIndiaNews

കക്കൂസ് പണിയാന്‍ കാശില്ലെങ്കില്‍ ഭാര്യയെ വിറ്റുകളയൂ; മജിസ്ട്രേറ്റിന്റെ പ്രസംഗം വിവാദത്തിൽ

പാറ്റ്ന: സ്ത്രീകള്‍ക്ക് കക്കൂസ് പോലും പണിത് നല്‍കാത്ത മനോഭാവത്തിന് അറുതി വരുത്താനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രസംഗം വിവാദത്തിൽ. ഭാര്യമാര്‍ക്ക് കക്കൂസ് പണിത് നല്‍കാന്‍ കഴിയാത്ത ഭര്‍ത്താക്കന്‍മാര്‍ അവരെ വിറ്റു കളഞ്ഞേക്കൂ എന്ന ബീഹാര്‍ ഔറംഗാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കന്‍വാള്‍ തനൂജിന്റെ പരാമർശമാണ് വിവാദമായിരിക്കുന്നത്.

കക്കൂസുകള്‍ പണിയാന്‍ ബിഹാര്‍ സര്‍ക്കാര്‍ 12,000 രൂപ നല്‍കുന്നുണ്ട്. 12000ത്തില്‍ താഴെയാണ് സ്വന്തം ഭാര്യമാരുടെ മൂല്യം എന്ന് കരുതുന്നവർ കൈ പൊക്കാൻ ആദ്യം ഇദ്ദേഹം സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടു. ഭാര്യയ്ക്ക് 12000 രൂപ പോലും വില കല്‍പിക്കാത്ത ഒരു പാവപ്പെട്ടവനും ഇക്കൂട്ടത്തിലുണ്ടാവില്ല എന്ന് പറഞ്ഞാണ് കക്കൂസുകൾ പണിയേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത് എന്നാൽ തങ്ങളുടെ പക്കല്‍ ശൗചാലയം പണിയാനുള്ള കാശില്ല എന്ന് സദസ്സില്‍ നിന്നുള്ള ഒരു ഗ്രാമീണൻ പറഞ്ഞത് മജിസ്‌ട്രേറ്റിനെ ചൊടിപ്പിച്ചു. ഇതാണ് നിങ്ങളുടെ മനോഭാവമെങ്കില്‍ പോയി നിങ്ങളുടെ ഭാര്യയെ വിറ്റൂ കളയൂ എന്ന് അദ്ദേഹം ഇതിന് മറുപടി പറയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button