മുംബൈ: രാജ്യത്തെ മൂന്നു കോടിയോളം വരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വൈഫൈയുമായി ജിയോ.കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് പദ്ധതി സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിച്ചതായാണ് സൂചന. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള 38,000 കോളേജുകളിലായിരിക്കും ഈ സേവനം ലഭ്യമാക്കുക.
കഴിഞ്ഞ മാസമാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാമെന്ന നിര്‍ദേശം ജിയോ മുന്നോട്ട് വെച്ചത്. നാഷണല്‍ നോളജ് നെറ്റ്‌വര്‍ക്കിന്റെ ‘സ്വയം’ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈന്‍ കോഴ്‌സുകളടക്കം ഈ സൗകര്യത്തിലൂടെ ലഭ്യമാകും.
Post Your Comments