കൊച്ചി: ബുധനാഴ്ച നടക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. പിഡിപിയാണ് ബുധനാഴ്ചത്തെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. കര്‍ണാടക എന്‍ഐഎ കോടതി വിധിയുടെ പേരില്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു. കര്‍ണടാക എന്‍ഐഎ കോടതി വിധിയുമായി കേരളത്തിലെ ജനങ്ങള്‍ യാതാരു ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്നാവശ്യപ്പെട്ടു അബ്ദുല്‍ നാസര്‍ മഅദ്നി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കര്‍ണാടക എന്‍ഐഎ കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ പിഡിപി ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു പിഡിപി സീനിയര്‍ വൈസ് ചെയര്മാന് പൂന്തുറ സിറാജ് പറഞ്ഞു.
Post Your Comments