തിരുവനന്തപുരം: ഇനി സ്ഥാപനങ്ങളെ ഗ്രേഡ് നോക്കി വിലയിരുത്തി സമീപിക്കാം. തൊഴിൽ വകുപ്പാണ് സ്ഥാപനങ്ങൾക്ക് ഗ്രേഡിംഗ് നല്കാൻ ഒരുങ്ങുന്നത്. ഹോട്ടലുകൾ,ഐടി സ്ഥാപനങ്ങൾ,ജ്വല്ലറി, തുണി കടകൾ എന്നിവ ഗ്രേഡിങ്ങിന്‍റെ പരിധിയിൽ വരുന്നതാണ്. സ്ഥാപനങ്ങളുടെ മുഴുവൻ പ്രവർത്തനങ്ങളും, സംവിധാനവും തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളും അടിസ്ഥാനമാക്കി വജ്ര, സുവർണ്ണ,രജത എന്നീ ഗ്രേഡുകളാണ് നൽകുക.
തൊഴിലാളികള്‍, ലേബര്‍ ഓഫീസിര്‍മാര്‍, തൊഴിൽ ദാതാക്കള്‍ എന്നിവരില്‍ നിന്നും അഭിപ്രായം ശേഖരിച്ച് ശാസ്ത്രീയ മാർഗത്തിലായിരിക്കും ഗ്രേഡുകൾ നൽകുന്നത്. ഐ.എസ്.ഐ അംഗീകാരം ഉപയോഗപ്പെടുത്തുന്നതുപോലെ തൊഴിൽ വകുപ്പിന്‍റെ ഗ്രേഡിങ്ങും സ്ഥാപനങ്ങൾക്ക് പരസ്യത്തിനായി ഉപയോഗിക്കാം. ഗ്രേഡിങ്ങിനായി സംസ്ഥാന സർക്കാർ 7 പൊതു മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. മികച്ച തൊഴിൽ ദാതാവ്, സംതൃപ്തമായ തൊഴിലാളികൾ, മികച്ച തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസനത്തതിൽ സ്ഥാപനത്തിന്റെ പങ്കാളിത്തം, സ്ത്രീ സൗഹൃദ അന്തരീക്ഷം. തൊഴിലാളികൾക്ക് നൽകുന്ന സൗകര്യങ്ങൾ, തൊഴിലിടങ്ങളിലെ സുരക്ഷ എന്നീ കാര്യങ്ങളാണ് തൊഴിൽ വകുപ്പ് പരിഗണിക്കുക. കുടിവെള്ളം, സാമൂഹികപ്രതിബദ്ധത, ഹരിതചട്ടം, എന്നിവയ്ക്കും മാർക്കിടും.
Post Your Comments