ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഫീസ് പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി.
ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഇഗ്നോ എന്താണ് നല്‍കിയതെന്ന് ഒരാള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് ഫീസിളവില്‍ മാറ്റം വരുത്തിയതെന്ന് വൈസ് ചാന്‍സലര്‍ രവീന്ദ്ര കുമാര്‍ പറഞ്ഞു. ഇത് കൂടാതെ, മറ്റുള്ളവരുടെ വിഭാഗം എന്ന കോളം മാറ്റി, ഈ വര്‍ഷം മുതല്‍ ട്രാൻസ്ജെൻഡർ എന്നുതന്നെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇവകൂടാതെ, പ്രത്യേക ലൈബ്രറി, ഓണ്‍ലൈനായി പുസ്തകങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പഠന കേന്ദ്രങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.
Post Your Comments