Latest NewsIndiaNews

74 വയസ്സുകാരി പശുക്കുട്ടിയെ വിവാഹം കഴിച്ചു കാരണം ആരെയും ഞെട്ടിക്കുന്നത്

74 വയസുള്ള സ്ത്രീ വിവാഹം കഴിച്ചത് പശുക്കുട്ടിയെ. ഇതിനുള്ള കാരണമാണ് ശ്രദ്ധേയം. ചില വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അതിനു പൂര്‍ണ്ണ പിന്തുണയുമായി കുടുംബവും അവര്‍ക്ക് ഒപ്പമുണ്ട്. കംബോഡിയയിലെ കിംഹാങ് എന്ന സ്ത്രീയാണ് പശുക്കുട്ടിയെ വിവാഹം കഴിച്ചത്. അതിനു കാരണം പശുക്കുട്ടി മരിച്ചു പോയ ഭര്‍ത്താവിന്റെ പുനരവതാരമെന്ന വിശ്വസമാണ്. ഭര്‍ത്താവിന്റെ ആത്മാവുമായി സംസാരിച്ചു. അപ്പോള്‍ ഭര്‍ത്താവ് തന്നെയാണ് താന്‍ പശുക്കിടാവായി പുനരവതരിച്ച കാര്യം അറിയിച്ചതെന്നും ഈ സ്ത്രീ അവകാശപ്പെടുന്നു.
അതിനു പുറമെ തന്നെക്കണ്ടയുടന്‍ തിരിച്ചറിഞ്ഞെന്ന പോലെ പശുക്കിടാവ് പെരുമാറുന്നു. അത് തന്റെ തലമുടിയിലും കഴുത്തിലുമൊക്കെ നക്കുകയും ഉമ്മവെയ്ക്കുകയുമൊക്കെ ചെയുന്നുണ്ട്. വിദൂരതയിലേക്കു നോക്കിയിരിക്കുന്ന സ്വഭാവം ഭര്‍ത്താവായ ടോല്‍ഖുട്ടിനുണ്ടായിരുന്നു. ആ സ്വഭാവം പശുക്കിടാവിനുമുണ്ട്. ഇതു പോലെ ഭര്‍ത്താവിന്റെ നിരവധി സ്വഭാവസവിശേഷതകളും പശുക്കിടാവില്‍ പ്രകടമാണെന്നും സ്ത്രീ പറയുന്നു.

ഈ വാദം ശരിവയ്ക്കുകയാണ് സ്ത്രീയുടെ മകളും. അഞ്ചുമാസം പ്രായമായ പശുക്കിടാവ് തങ്ങളുടെ അച്ഛന്റെ പുനരവതാരമാണ്. ബന്ധുക്കളുടെ കൈകളില്‍ മാത്രമേ പശുക്കിടാവ് നക്കാറുള്ളൂ എന്നതാണ് അതിന് ടോല്‍വാന്തി എന്ന മകന്‍ പറയുന്നത്. തന്റെ ആയുഷ്‌കാലം മുഴുവനും ഭര്‍ത്താവിന്റെ പുനര്‍ജന്മമായ പശുക്കിടാവിനെ പൊന്നു പോലെ നോക്കുമെന്നാണ് കിംഹാങ് പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button