Latest NewsKeralaNews

യുവതിയെ അറവുശാലയിൽ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി: യുവതിയെ അറവുശാലയിൽ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി അഞ്ചപ്പുരയിലെ അറവുശാലയിലാണ് യുവതിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തിയത്. പരപ്പനങ്ങാടി സ്വദേശി പഴയകത്ത് പി. നിസാമുദ്ദീന്റെ ഭാര്യ റഹീനയെ (30) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ട റഹീന കോഴിക്കോട് നരിക്കുനി കുട്ടംപൂര്‍ ലക്ഷംവീട് കോളനി സ്വദേശിനിയാണ്. നിസാമുദ്ദീന്‍ അഞ്ചപ്പുര പഴയമാര്‍ക്കറ്റിലെ മാംസവ്യാപാരിയാണ്. റഹീനയെ നിസാമുദ്ദീന്റെ അറവുശാലയ്ക്കകത്താണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

റഹീനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് നാലു മണിയോടെ കടയില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ്. റഹീനയെ കൊലപ്പെടുത്തിയത് നിസാമുദ്ദീന്‍ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ കടയില്‍ ആളില്ലെന്ന് പറഞ്ഞ് നിസാമുദ്ദീന്‍ ഇവരെ കടയിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ വച്ച്‌ കൊല്ലുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. സംഭവശേഷം നിസാമുദ്ദീന്‍ ഒളിവിലാണ്.

രണ്ട് ഭാര്യമാരുള്ള നിസാമുദ്ദീന്റെ ആദ്യ ഭാര്യയാണ് റഹീന. പതിമൂന്നും എട്ടും വയസുള്ള നാജിയ ഫര്‍ഹാന, നജീബ് എന്നീ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button