ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി ബി.ജെ.പി മുതിര്‍ന്ന നേതാവും, എന്‍.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായ വെങ്കയ്യ നായിഡു. 1971ലെ ബംഗ്ലാദേശ് ലിബറേഷന്‍ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു വെങ്കയ്യയുടെ മുന്നറിയിപ്പ്. ഭീകരവാദം ഇനിയും തുടര്‍ന്നാല്‍ ഇന്ത്യ നോക്കിയിരിക്കില്ല എന്ന മുന്നറിയിപ്പാണ് വെങ്കയ്യ ഇതിലൂടെ നല്‍കിയത്. ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താനാണ് പാകിസ്ഥാന്റെ തീരുമാനമെങ്കില്‍ വലിയ പ്രത്യാഘാതമാകും നേരിടേണ്ടിവരിക എന്നും അദ്ദേഹം പറയുന്നു. ദില്ലിയില്‍ കാര്‍ഗില്‍ പരാക്രം പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാകിസ്താന്‍ ആക്രമണങ്ങള്‍ നടത്തിവരുന്ന സംഭവത്തിലാണ് വെങ്കയ്യാ നായിഡു പ്രതികരിച്ചത്. ജൂലൈയില്‍ മാത്രം പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ 11 പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 18 ഓളം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിച്ചത്.
Post Your Comments