ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് ഇനി മത്സരിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോയുടെ തീരുമാനം. ഇക്കാര്യം തിങ്കളാഴ്ച നടക്കുന്ന കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്യും. എന്നാൽ യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ബംഗാൾ ഘടകം ആവശ്യപ്പെടുമെന്നാണ് സൂചന.
അതേസമയം രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ നയങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആഗസ്റ്റ് 18നാണ് യെച്ചൂരിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നത്.
Post Your Comments