ബെംഗളൂരു: സുനന്ദാ പുഷ്കറിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ തെളിയണമെന്ന് ശശിതരൂര്‍ എംപി. മറ്റാരെക്കാളും അത് തനിക്കാണ് അറിയേണ്ടതെന്ന് തരൂര്‍ പറയുന്നു. എന്നാല്‍ സത്യസന്ധമായ രീതിയില്‍ അന്വേഷണം നടത്തുന്ന ഏജന്‍സികളുമായി മാത്രമെ സഹകരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്തിക്ക് വേണ്ടി നടക്കുന്നവരെ ഒഴിവാക്കും. അതിനിടെ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുബ്രമണ്യം സ്വാമി നല്കിയ ഹര്‍ജിക്കെതിരെ സുനന്ദയുടെ മകന് ശിവ മേനോന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്റെ അമ്മയുമായി ബന്ധപ്പെട്ട കേസില്‍ സ്വാമിക്ക് കാര്യമില്ലെന്നും സമൂഹിക മാദ്ധ്യമങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
Post Your Comments