ദക്ഷിണ ചൈന കടലിൽ റോന്ത് ചുറ്റാൻ അമേരിക്കൻ നാവികസേനയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ച് ഡൊണാൾഡ് ട്രംപ്. ചൈനയുടെ നിയന്ത്രണത്തിലുള്ള കൃത്രിമ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിലും യുഎസ് സേനയ്ക്ക് നിരീക്ഷണം നടത്താൻ അനുമതിയുണ്ട്. ദക്ഷിണ കടലിൽ റോന്ത് ചുറ്റാൻ കൂടുതൽ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ പ്രതിരോധ സെക്രട്ടറി ജിം മിറ്റ്സാണ് ആവശ്യപ്പെട്ടത്.
വർഷങ്ങളായി ചൈന സമ്പൂർണ അവകാശം ഉന്നയിച്ചുവരുന്ന പ്രദേശമാണ് ദക്ഷിണ ചൈനാക്കടൽ. വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, ബ്രൂണെ, തായ്‍വാൻ തുടങ്ങിയ രാജ്യങ്ങളും ഇവിടെ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
Post Your Comments