മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കീഴ്-ശാന്തി നിയമനം തടഞ്ഞ ദേവസ്വം ബോര്‍ഡിന്റെയും ഹിന്ദു മത കണ്‍വെന്‍ഷന്റെയും നിലപാടിനെതിരെ ആര്‍.എസ്.എസും ഹിന്ദു ഐക്യവേദിയും രംഗത്ത്. താന്ത്രിക വിധി പ്രകാരം പൂജാദി കര്‍മ്മങ്ങള്‍ പഠിച്ച ഏതൊരാള്‍ക്കും എതു ക്ഷേത്രത്തിലും പൂജ ചെയ്യാനുള്ള അധികാരമുണ്ടെന്ന് പ്രഖ്യാപിച്ച 1987 ലെ പാലിയം വിളംബരത്തിന് നേതൃത്വം കൊടുത്തത് രാഷ്ട്രീയ സ്വയംസേവക സംഘമാണ്. ബ്രാഹ്മണ ജാതിയില്‍ ജനിക്കാത്തവരെ പൂജ ചെയ്യാന്‍ അനുവദിക്കില്ലെന്നുള്ള നിലപാട് ശരിയല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസ് വ്യക്തമാക്കി.
തിരഞ്ഞെടുക്കപ്പെട്ട ശാന്തിയെ കുലം നോക്കി തടയുന്നത് അംഗീകരിക്കാനാവില്ല. അതുകൊണ്ട് തന്നെ നിലപാട് പുനര്‍പരിശോധിക്കണമെന്നും ആവശ്യമുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ടയാളെ നിയമിക്കുന്നതില്‍ ദേവസ്വം ബോര്‍ഡും ഹിന്ദുമത കണ്‍വെന്‍ഷനും അമാന്തം കാണിക്കരുതെന്നും കെ.പി ഹരിദാസ് ആവശ്യപ്പെട്ടു.
Post Your Comments