മഴക്കാലമായാല്‍ ഷൂസും സോക്സും ധരിക്കാന്‍ അതൃപ്തി ഉള്ളവരാണ് കൂടുതല്‍ മലയാളികളും. എന്നാല്‍, സ്കൂള്‍ കുട്ടികളെ സംബന്ധിച്ച് ഷൂ, സോക്സ് എന്നിവ ധരിച്ചില്ലേല്‍ അദ്ധ്യാപകര്‍ ശാസിക്കുകയും സ്കൂള്‍ നിയമങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യും.
എന്നാല്‍, ഇനി മുതല്‍ സ്കൂള്‍ യൂണിഫോമിന് ഒപ്പം ഷൂസും സോക്സും ധരിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്നാണ് പൊതു വിദ്യാഭാസ വകുപ്പിന്റെ ഉത്തരവ്. ഇതിനുപകരമായി, മഴക്കാലത്ത് പാദ രക്ഷകള്‍ ധരിച്ചു സ്കൂളില്‍ വരാന്‍ കുട്ടികളെ അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശത്തെ തുടര്‍ന്നുള്ള ഉത്തരവ് സിബിഎസ്ഇ, ഐസഎസ്ഇ സ്കൂളുകള്‍ക്കും ബാധകമാണ്
Post Your Comments