മുംബൈ: പാരഡി ഗാനം ഇറക്കിയതിന് 10,000 രൂപ പിഴയോ എന്ന് എവ്വാവരും നെറ്റി ചുളിച്ചേക്കാം. എന്നാല്‍ മുംബൈ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെ കളിയാക്കി പാരഡിഗാനമിറക്കിയതിനാണ് റേഡിയോ ജോക്കി മലിന്‍ഷ്‌ക മെന്‍ഡോസയ്ക്ക് മുംബൈ നഗരസഭ 10,000 രൂപ പിഴ വിധിച്ചത് എന്നതാണ് ഏറെ രസകരം. . പാട്ടിനെ മുംബൈ ജനത ആവേശത്തോടെ ഏറ്റെടുത്തതോടെ നഗരസഭ ഭരിക്കുന്ന ശിവസേനയും യുവജനവിഭാഗമായ യുവസേനയും പാട്ട് നഗരസഭയ്ക്ക് അവഹേളനമുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് രംഗത്തെത്തി.
റേഡിയോ ജോക്കിക്കുനേരേ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കണമെന്ന് യുവസേന ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ വീട്ടില്‍ കൊതുകുവളരുന്നുണ്ടെന്ന് കാണിച്ച് മലിന്‍ഷ്‌കയുടെ അമ്മയ്ക്ക് നഗരസഭ നോട്ടീസയച്ചു. ശനിയാഴ്ച മലിന്‍ഷ്‌കയ്ക്ക് 10,000 രൂപ പിഴ വിധിക്കുകയുംചെയ്തു.
മലിന്‍ഷ്‌കയ്ക്ക് പിന്തുണപ്രഖ്യാപിച്ച് വെള്ളിയാഴ്ച പലയിടത്തും പ്രകടനങ്ങള്‍ നടന്നു. ചിലര്‍ റോഡിലെ കുഴികള്‍ക്കുചുറ്റും രംഗോലി വരച്ചു. പലരും റോഡിലെ കുഴികളുടെ ചിത്രങ്ങളും വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു. ആറു പുതിയ പാരഡിഗാനങ്ങള്‍കൂടി തയ്യാറാണെന്ന് പറഞ്ഞാണ് മലിന്‍ഷ്‌ക നഗരസഭയുടെ ഭീഷണിയോട് പ്രതികരിച്ചത്.
Post Your Comments