
ബിരുദധാരികളെ റൂറല്‍ ബാങ്കുകള്‍ വിളിക്കുന്നു. കേരള ഗ്രാമീണ്‍ ബാങ്ക് ഉള്‍പ്പെടെ രാജ്യത്തെ 56 റീജ്യണല്‍ റൂറല്‍ ബാങ്കുകളിലെ ആർ ആർ ബി (RRB) ഗ്രൂപ്പ് എ ഓഫീസര്‍ (Scale I, II, II), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് മള്‍ട്ടിപര്‍പ്പസ് തസ്തികയിലേക്ക് ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു.
സെപ്റ്റംബറിലായിരിക്കും എഴുത്ത് പരീക്ഷ നടക്കുക. രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ്. ഓഫീസര്‍ തസ്തികയില്‍ അഭിമുഖവും ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ.
വിവിധ തസ്‌തികകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;ഐബിപിഎസ്സ്
അവസാന തീയതി ; ഓഗസ്റ്റ് 14
Post Your Comments