ന്യൂഡല്‍ഹി: ബാല വിവാഹത്തില്‍ ഇന്ത്യ മുന്നില്‍. ഇന്ത്യയില്‍ വിവാഹിതരാകുന്നതില്‍ പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ 10 കോടിയോളം വരുമെന്നാണ് കണക്ക്. ആക്ഷന്‍ എയിഡ് ഇന്ത്യ വെള്ളിയാഴ്ച പുറത്തിറക്കിയ ബാലവിവാഹം ഇല്ലായ്മ ചെയ്യാന്‍ എന്ന പേരിലുള്ള റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ലോകത്തിലെ ബാലവിവാഹങ്ങളില്‍ ആദ്യത്തെ മൂന്ന് പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു. 2011ലെ സെന്‍സസ് വിവരങ്ങള്‍ കൂടി വിലയിരുത്തിയതാണ് റിപ്പോര്‍ട്ട്. ഇതില്‍ 75 ശതമാനം ബാലവിവാഹങ്ങളും നടക്കുന്നത് ഗ്രാമീണ മേഖലയില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ട്.
Post Your Comments