Latest NewsNewsIndia

കനത്ത മഴയില്‍ നാലു മരണം, 6370 പേരെ ഒഴിപ്പിച്ചു; സൈന്യം രംഗത്ത്

 

അഹമ്മദാബാദ് : കനത്ത മഴയില്‍ നാല് മരണം. മഴക്കെടുതി ബാധിച്ചതിനെ തുടര്‍ന്ന് ആറായിരത്തിലധികം പേരെ ഒഴിപ്പിച്ചു. സൈന്യവും ഇതിനായി രംഗത്തുണ്ട്. ഗുജറാത്തിലാണ് കനത്ത നാശം വിതച്ച് മഴ പെയ്തത്. കനത്ത മഴ പെയ്ത അര്‍മേലി, രാജ്‌കോട്ട് ജില്ലകളിലാണ് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തത്. സബര്‍കാന്ത് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വര്‍ഷകാലത്ത് മഴയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് 61 പേര്‍ മരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് സൈന്യവും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പെടെ 35 പേരെ സൈന്യം രക്ഷപ്പെടുത്തി. പ്രളയം ബാധിച്ച മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ മെഡിക്കല്‍ സംഘവും എന്‍ജിനിയറിങ് വിഭാഗവും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന വ്യോമസേനയുടെ എംഐ-17വി5 ഹെലികോപ്റ്ററുകള്‍ 11 പേരെ വ്യോമമാര്‍ഗം രക്ഷപ്പെടുത്തി. ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button