KeralaLatest NewsNews

വിദേശത്തേക്കു നീളുന്ന ദിലീപിന്റെ അനധികൃത സമ്പാദ്യം അന്വേഷണ വിധേയമാകുമ്പോൾ

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദീലിപിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വിദേശത്തേക്കു നീളുന്ന ദിലീപിന്റെ അനധികൃത സമ്പാദ്യം അന്വേഷണ വിധേയമാകും. സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ വിദേശത്തുള്ള അടുത്ത ബന്ധുവിന്റെ നീക്കങ്ങളും അന്വേഷിക്കാന്‍ തുടങ്ങി.

നിലവിൽ ഓവര്‍സീസ് റൈറ്റിനു ലഭിക്കുന്ന തുക നായക നടന്മാര്‍ക്കു ലഭിക്കുന്ന പതിവാണ് നിലനില്‍ക്കുന്നത്. മലയാള സിനിമകള്‍ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശം നേടുന്നതാണ് ഓവര്‍സീസ് റൈറ്റ്. ദിലീപ് ഈ തുക വിദേശ നിക്ഷേപമാക്കി മാറ്റിയതായുള്ള ആരോപണങ്ങളും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

തുകയില്‍ കുറെ ഭാഗം നികുതി വെട്ടിക്കാന്‍ കുഴല്‍പണമായും നാട്ടിലെത്താറുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന. കുറ്റം തെളിഞ്ഞാൽ ഫൊറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) പ്രകാരം കേസെടുക്കാനാണ് നീക്കം. ഇതിനുള്ള തെളിവെടുപ്പുകള്‍ അന്തിമ ഘട്ടത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button