കല്ല്യാണം വളരെ ആവേശപൂര്‍വ്വം നടത്തുന്നവരാണ് കൂടുതല്‍ ഇസ്ലാമിക വിശ്വാസികളും. ഖുറാനില്‍ പറഞ്ഞിരിക്കുന്ന പല ആചാരങ്ങളും തെറ്റിച്ച് വിവാഹം ചെയ്യുന്നതും പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണ്.
ഇന്നത്തെ വിവാഹങ്ങളില്‍, മുന്‍ഗണന കൊടുക്കുന്ന നാലുകാര്യങ്ങള്‍ സൌന്ദര്യം, സമ്പത്ത്, തറവാടിത്തം, ദീനിബോധം എന്നിവയാണ്. എന്നാല്‍, നബി (സ ) പറഞ്ഞിരിക്കുന്നത് ദീനി ബോധത്തിന് പ്രാധാന്യം കൊടുക്കണമെന്നാണ്. അല്ലാഹുവിന്‍റെ കല്പന അനുസരിച്ച്, ബാക്കി മൂന്നും ദുനിയവിയ്യായ മേന്മകളോ പ്രൗഢിയോ മാത്രമാണ്. അതായത്, ഇസ്ലാമിക വിശ്വാസം അനുസരിച്ച് ഇന്ന് നിലനിൽക്കുന്ന ലോകത്ത് ഉപകരിക്കുന്ന മേന്മ ദീനീബോധം മാത്രമാണ്. അതനുസരിച്ച് ജീവിക്കാന്‍ പടച്ചതമ്പുരാന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍ !
Post Your Comments