കാബൂള്‍:ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ 36 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. താലിബാനു സ്വാധീനമുള്ള ഹെല്‍മന്ദ് പ്രവിശ്യയില്‍ യുഎസ് സേന ഭീകരരെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില്‍ അഫ്ഗാന് സൈനികര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ എത്ര സൈനികരാണ് കൊല്ലപ്പെട്ടതെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രവിശ്യയില്‍ ആക്രമണം നടത്തുമെന്ന് അഫ്ഗാന് സൈന്യത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു.
Post Your Comments