താരങ്ങള്‍ക്കിടയില്‍ സമൂഹ സേവനം നടത്തുന്നവര്‍ പലരുമുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധേയനാകുകയാണ് നടന് ഷാജു ശ്രീധര്‍. പ്രമേഹരോഗിയായി തളര്‍ന്നുകിടക്കുന്ന അച്ഛനും പതിനഞ്ച് വയസ്സുകാരിയായ മകള്‍ ഗോപികയ്ക്കും സഹായം അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുകയാണ് താരം.
ദുരിതജീവിതത്തിനിടയ്ക്ക് കഴിഞ്ഞ ദിവസം ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീടുപോലും നഷ്ടമായ അവസ്ഥയില്‍ കഴിയുകയാണ് സന്തോഷിന്റെ കുടുംബം. വീട് തകര്‍ന്ന ഗോപികയും കുടുംബവും ഇന്ന് തലചായ്ക്കാന്‍ ഒരിടമില്ലതെ കഷ്ടപ്പെടുകയാണ്. ഈ കഷ്ടപ്പാടില്‍ നിന്ന് കുടുംബത്തെ കരകയറ്റാന്‍ ഒരു കൈ സഹായിക്കണമെന്ന അപേക്ഷയുമായി രംഗത്ത് വന്നിരിക്കുകയാണ് ഷാജു ശ്രീധര്‍. ഗോപികയുടെ കഥ സ്കൂളിലെ ഒരു ടീച്ചറാണ് ഷാജുവിനോട് പറയുന്നത്. തുടര്‍ന്ന് അദ്ദേഹം ആ കുടുംബത്തെ നേരിട്ട് കാണുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതുകഴിഞ്ഞ് ഫെയ്സ്ബുക്ക് വഴി സഹായത്തിനായി സുമനസുകളോട് ഒരു അഭ്യര്‍ഥനയും നടത്തി ഷാജു.
‘ഒരു പെണ്‍കുട്ടിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ആ കുട്ടിയുടെ അച്ഛന് പ്രമേഹം ബാധിച്ച് തളര്‍ന്ന് കിടക്കുകയാണ്, അമ്മയില്ല. ഒരു സഹോദരനുണ്ട്. വളരെ മോശമായ അവസ്ഥയിലാണ് അവര്‍ ജീവിക്കുന്നത്. അച്ഛന് രോഗമായതിനാല്‍ ഒരു നേരത്തേ ഭക്ഷണം കഴിക്കാനുള്ള സാഹചര്യമില്ല. ആ പെണ്‍കുട്ടി ഉച്ചക്ക് സ്കൂളില്‍ നിന്ന് വന്നാണ് അച്ഛന് ഭക്ഷണം കൊടുക്കുന്നത്. ഇന്നലെ കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ആ കുട്ടിയുടെ തലക്ക് പരിക്ക് പറ്റി. ആ കുട്ടിയെയും കുടുംബത്തെയും സഹായിക്കാന്‍ എന്നാലാകുന്നത് ചെയ്യും. നിങ്ങളും അവരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു’-ഷാജു പറയുന്നു.
Post Your Comments