Latest NewsKerala

കേരളത്തില്‍ 4 സർവ്വകലാശാലകളിൽ വിസിയുടെ ഒഴിവ്

കോട്ടയം: കേരളത്തിലെ 13 സർവ്വകലാശാലകളിൽ നാലിടത്തും വൈസ് ചാൻസലറുടെ പദവി ഒഴിഞ്ഞു കിടക്കുകയാണെന്ന് ഗവർണ്ണർ പി സദാശിവം. കണ്ണൂർ,കേരള കലാമണ്ഡലം,ശ്രീ ശങ്കരാചാര്യ,കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് എന്നിവടങ്ങളിലാണ് വിസിയുടെ ഒഴിവ് ഉള്ളത്. വൈസ് ചാൻസലർ നിയമനം ഹൈ കോടതി സ്റ്റേ ചെയ്തതാണ് ഇതിന് കാരണം. എം.ജി സർവ്വകലാശാലയിൽ ചേർന്ന ചാൻസലേഴ്‌സ് കൗൺസിലിന്റെ യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈ കോടതിയുടെ സ്റ്റേ നീക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ വൈസ് ചാൻസലറുടെ നിയമനം യു.ജി.സി ചട്ടങ്ങൾക്ക് അനുസൃതമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സർവ്വകലാശാലകളുടെ റാങ്കിങ്ങിൽ കേരള,എംജി,കാലിക്കറ്റ്, കൊച്ചി സർവ്വകലാശാലകൾക്ക് ഉയർന്ന നേട്ടം കരസ്ഥാമാക്കാനായത് 2014ൽ വൈസ് ചാൻസലർമാരെ ഉൾപ്പെടുത്തി ചാൻസലർ കൗൺസിൽ രൂപീകരിച്ചതിനാലാണെന്ന് ഗവർണർ പറഞ്ഞു. പഠിച്ചിറങ്ങിയാൽ ജോലി കിട്ടുമെന്ന പ്രതീക്ഷ വിദ്യാർത്ഥികളുടെ മനസ്സിൽ പകരാൻ സർവ്വകലാശാലകൾക്ക് കഴിയണമെന്നും ഗവർണർ പി സദാശിവം പറഞ്ഞു. കൂടാതെ സർവ്വകലാശാലകളിൽ വിദ്യാർത്ഥികളെ തൊഴിൽ പഠിപ്പിക്കണമെന്നും, കാർഷിക സർവ്വകലാശാലകൾ കർഷകരെ സഹായിക്കണമെന്നും ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button