ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ച് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത് അതിവേഗം കണ്ടെത്താന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍. ആമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍. അമേരിക്കന്‍ ഏജന്‍സികള്‍ മുന്‍കരുതലായി നടത്തിയ ഗവേഷണത്തിലാണ് ഗൂഗിളിന്റെ ഇത്തരമൊരു പ്രയോജനം കണ്ടെത്തിയത്. മാത്രമല്ല പകര്‍ച്ചവ്യാധികളെ ഈ സംവിധാനം ഉപയോഗിച്ച് എത്രയും പെട്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്നും വ്യക്തമാക്കുന്നു. എന്നാല്‍ അവിികസിത രാജ്യങ്ങളിലാകും ഇത് കൂടുതല്‍ പ്രയോജനപ്പെടുക. ഗൂഗിള്‍ സെര്‍ച്ച് അന്വേഷണങ്ങള്‍ എന്ന് അറിയപ്പെടുന്ന ഗണിത മോഡലിംഗ് ടൂളാണ് ഇതിനായി ഉപയോഗിക്കുന്നത്.
Post Your Comments