ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ് എന്ന കമ്പനി ചന്ദ്രനിലേക്ക് പേടകം അയയ്ക്കാനൊരുങ്ങുന്നു. ഇതിനായി കമ്പനി നിര്‍മ്മിച്ച പേടകത്തിന്റെ സാമ്പിള്‍ ഐ.എസ്.ആര്‍.ഒയുടെ പരിശോധനയ്ക്കായി അയച്ചു. പരിശോധന പൂര്‍ത്തിയായതിനു ശേഷം യഥാര്‍ത്ഥ ബഹിരാകാശ പേടകത്തിന്റെ നിര്‍മാണം ആരംഭിക്കും. 15 മിനിറ്റുകള്‍ക്കുള്ളില്‍ വിക്ഷേപണ വാഹനത്തില്‍ നിന്നും പേടകം വേർപെടുത്തി ഭൂമിയെ ചുറ്റുകയും അതിനു ശേഷം സ്വയം പ്രവര്‍ത്തിച്ച് ചന്ദ്രനിലെത്തുകയും ചെയ്യുന്ന രീതിയിലായിരിക്കും നിർമാണം.
ദൗത്യം പൂര്‍ത്തിയാക്കുകയാണെങ്കില്‍ ചന്ദ്രനിലേക്ക് പേടകമയക്കുന്ന ആദ്യ സ്വകാര്യ കമ്പനിയായിരിക്കും ഇന്‍ഡസ് . ഡല്‍ഹി ഐ.ഐ.ടി വിദ്യാര്‍ത്ഥിയായിരുന്ന രാഹുല്‍ നാരായണന്റെ നേതൃത്വത്തിലുള്ള ഇന്‍ഡസില്‍ ഐ.എസ്.ആര്‍.ഒ യില്‍ നിന്ന് വിരമിച്ച ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിലാണ് പേടകത്തിന്റെ നിര്‍മാണം നടക്കുന്നത്.
Post Your Comments