KeralaLatest NewsNews

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി:യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍. പുത്തന്‍കുന്ന് കുരിഞ്ഞയില്‍ പോക്കറിന്റെ മകള്‍ സജ്ന(22) യുടെ മരണവുമായി ബന്ധപ്പെട്ടാണ് പ്രതിശ്രുതവരനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായത് ചീരാല്‍ കഴമ്പ് പച്ചീരി മുഹമ്മദിന്റെ മകന്‍ അമീര്‍ (24)ആണ്.

ഓഗസ്റ്റ് പത്തിന് അമീറും സജ്നയും തമ്മിലുള്ള വിവാഹം നടത്താമെന്ന് മൂന്നുമാസം മുമ്പ് നിശ്ചയിച്ചിരുന്നതാണ്. അമീറും വീട്ടുകാരും നിശ്ചയത്തിനുശേഷം നടത്തിയ മാനസിക പീഡനമാണ് യുവതിയുടെ ആത്മഹത്യയില്‍ കലാശിച്ചത്. കേസിൽ അമീറിന്റെ മാതാവ് ആയിഷ(45)യും പ്രതിയാണ്.
സജ്നയെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത തോന്നിയ പോലീസ്, സ്വമേധയാ കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.

സജ്നയുടെ പക്കല്‍നിന്നും വിവാഹ നിശ്ചയത്തിനുശേഷം അമീര്‍ അഞ്ച് പവന്‍ സ്വര്‍ണം വാങ്ങി. കൂടാതെ വീടിന്റെ ആധാരം പണയം വെക്കുന്നതിന് ആവശ്യപ്പെട്ടു. ഇതിനിടെ പി.എസ്.സി. വഴി സര്‍ക്കാര്‍ ജോലിക്ക് നിയമനം ലഭിച്ച സജ്നയെ, ജോലിക്ക് പോകുന്നതില്‍നിന്ന് വിലക്കി. കല്യാണം അടുത്തതോടെ സജ്നയുടെ ബന്ധുക്കള്‍ സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ അമീര്‍ തിരികെ നല്‍കാന്‍ തയാറായില്ല. ഇതില്‍ മാനസികമായിത്തകര്‍ന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button