Latest NewsNewsIndia

തനിച്ചായ മുത്തച്ഛനും, മുത്തശ്ശിക്കും കൂട്ടിന്റെ തണല്‍ ഒരുങ്ങുന്നു

ഹൈദരാബാദ്: 50 വയസിനു മുകളില്‍ പ്രായമായ, ജീവിതത്തില്‍ കൂട്ടില്ലാതെ കഴിയുന്നവർക്ക് വിവാഹം കഴിക്കാനുള്ള അവസരം ഒരുക്കി രണ്ട് മാട്രിമോണിയൽ സൈറ്റുകൾ. നാളെ നടത്തുന്ന ഈ ജീവിത സമാഗമത്തില്‍ ആകെ 150 ഓളം പുരുഷന്മാരും, 50 ഓളം സ്ത്രീകളും എത്തുമെന്നാണ് റിപ്പോർട്ട്.

ഗുജറാത്തില്‍ നിന്നുള്ള അനുബൂട്ടി-തൊടുനീട എന്ന സംഘടനകളാണ് വാർധക്യത്തിൽ ഒറ്റപ്പെട്ടവർക്കായി ഇങ്ങനെയൊരു അവസരം ഒരുക്കുന്നത്. അവിവാഹിതരായി കഴിയുന്നവരോ, പങ്കാളി മരിച്ചു പോയി ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്കോ ആണ് പങ്കാളിയെ ലഭിക്കുന്നത്. ചടങ്ങിനെത്തുന്നവർ രേഖകളും, ആധാര്‍ കാര്‍ഡ്, വിവാഹമോചന സര്‍ട്ടിഫിക്കറ്റ് എന്നിവ കൊണ്ടു വരണമെന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button