തിരുവനന്തപുരം : കോവളം എംഎല്‍എ എം.വിന്‍സെന്റിനെ എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. എം. വിന്‍സെന്റ് എംഎല്‍എ തന്നെ ശാരീരികമായും മാസികമായും പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി തന്നെ എംഎല്‍എ ഉപ്രദവിക്കുന്നുണ്ട്. ഇക്കാര്യം പോലീസിനോടും മജിസ്ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ വഞ്ചിച്ചു ജീവിക്കാന്‍ സാധിക്കല്ലെന്നും വീട്ടമ്മ പറഞ്ഞു. പരാതിക്കാരിയായ വീട്ടമ്മയുമായി എം. വിന്‍സെന്റ് മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നെന്നു കോള്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തില്‍ എം.വിന്‍സെന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചന്നെ പരാതിയിലാണ് അറസ്റ്റ്. മൂന്ന് മണിക്കൂര്‍ എം.എല്‍.എ ഹോസ്റ്റലില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസറ്റ് രേഖപ്പെടുത്തിയത്.
Post Your Comments