
ലോകത്ത് നടക്കുന്ന ബാലവിവാഹങ്ങളില്‍ 33 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് ആക്ഷന്‍ എയ്ഡ് സംഘടനയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 18 തികയും മുന്‍പ് വിവാഹിതരാകുന്നവര്‍ പത്തു കോടിയാണ്. ഇതില്‍ തന്നെ, കൗമാര പ്രായത്തില്‍ വിവാഹിതരാവുന്നവരില്‍ 8.52 കോടിയും പെണ്‍കുട്ടികളാണ്.
ഓരോ മിനുറ്റിലും കുറഞ്ഞത് 28 ബാലവിവാഹങ്ങള്‍ ലോകത്ത് നടക്കുന്നതായും പഠനം പറയുന്നുണ്ട്. ഇതില്‍, കുറഞ്ഞത് രണ്ടു വിവാഹങ്ങള്‍ ഇന്ത്യയില്‍ നിന്നാണ്. ഫിലിപ്പിന്‍സ്, ജര്‍മ്മനി പോലുള്ള രാജ്യങ്ങളുടെ ജനസംഖ്യയേക്കാള്‍ അധികമാണ് ഇന്ത്യയിലെ ബാലവിവാഹങ്ങളെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments