Latest NewsKerala

കുടുംബ വഴക്ക് ; ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

തൃശൂർ ; കുടുംബ വഴക്ക് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തൃശൂര്‍ ചേലക്കരയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. സ്വര്‍ണപ്പണിക്കാരനായ വിനീത് ആണ് ഭാര്യ സാന്ദ്രയെ കുത്തി കൊലപ്പെടുത്തിയത്.

നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സാന്ദ്രയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭർത്താവിനെ ഉടൻ തന്നെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

“കുടുംബവഴക്കാണ് കാരണമെന്നും മാസങ്ങളായി യുവതി ഭര്‍ത്താവും രണ്ടര വയസ്സുള്ള കുട്ടിയും ചേലക്കരയില്‍ വാടക വീട്ടിലാണ് താമസമെന്നും” പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button