Latest NewsIndiaNews

നഗരത്തിൽ പരിഭ്രാന്തി പരത്തി അപൂർവയിനം ‘പറക്കും പാമ്പ്’

ഹൈദരാബാദ്: നഗരത്തിൽ പരിഭ്രാന്തി പരത്തി അപൂർവയിനം ‘പറക്കും പാമ്പ്’. അപൂർവ ഗണത്തിൽ പെട്ട പറക്കും പാമ്പിനെ ഹൈദരാബാദിലെ ഗോഷാമഹലിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലാണ് കണ്ടെത്തിയത്. ഓർനേറ്റ് ഫ്ലൈയിങ് സ്നേക്ക് അഥവാ ക്രിസോപീലിയ ഓർനേറ്റ എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇവയെ ആന്ധ്രാപ്രദേശിലോ തെലുങ്കാനയിലോ മുമ്പ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷട്ടറിനുള്ളിൽ നിന്നാണ് വ്യാപാരികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫ്രെണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റിയിലെ രക്ഷാപ്രവർത്തകർ പറക്കും പാമ്പിനെ പിടികൂടിയത്. സാനിക്പുരി സുരക്ഷാ കേന്ദ്രത്തിലേക്കു പറക്കും പാമ്പിനെ പിന്നീട് മാറ്റി.

സാധാരണയായി ചെറിയ തോതിൽ വിഷമുള്ള ഈ ഗണത്തിൽ പെട്ട പാമ്പുകൾ പശ്ചിമഘട്ട മലനിരകൾ, ബിഹാർ, ഒഡിഷ, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, ഇന്ത്യയുടെ വടക്കു കിടക്കൻ ഭാഗങ്ങൾ, തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. പാമ്പിനെ കണ്ടെത്തിയതിനു സമീപം ധാരാളം തടിഡിപ്പോകൾ ഉള്ളതിനാൽ തടിക്കൊപ്പം അന്യസംസ്ഥാനത്തുനിന്നും വണ്ടിയിൽ അകപ്പെട്ട് ഇവിടെയെത്തിയതാകാം ഈ പാമ്പെന്നാണ് നിഗമനം.

ഇന്ത്യയിൽ പ്രധാനമായും മൂന്നു തരത്തിൽ പെട്ട പറക്കും പാമ്പുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതിലൊന്നാണ് ഓർനേറ്റ് ഫ്ലൈയിങ് സ്നേക്ക്. വായുവിലൂടെ പറക്കാൻ കഴിവുള്ളവയാണ് ഈ പാമ്പുകൾ. ഒരു മരത്തിൽ നിന്നും കുറച്ചകലെയുള്ള മറ്റൊരു മരത്തിലേക്ക് അനായാസേന പറക്കാൻ ഇവയ്ക്കു കഴിയും. ശത്രുക്കളിൽ നിന്നും രക്ഷപെടാനാണ് ഈ ഗണത്തിൽ പെട്ട പാമ്പുകൾ അവരുടെ ഈ പറക്കൽ തന്ത്രം പ്രധാനമായും ഉപയോഗിക്കുന്നത്. ഏകദേശം ഒന്നരയടിയോളം നീളമുണ്ടാകും ഇവയ്ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button