Latest NewsIndiaNews

അപകടദൃശ്യം പകര്‍ത്താന്‍ മത്സരം​; എന്‍ജിനീയര്‍ക്ക്​ നടുറോഡില്‍ ദാരുണാന്ത്യം

പുണെ: അപകടത്തില്‍പെട്ട്​ നടുറോഡില്‍ ജീവന്​ യാചിച്ച്‌​ ഏറെനേരം കിടന്ന 25കാരനായ സോഫ്​റ്റ്​വെയര്‍ എന്‍ജിനീയർക്ക് ദാരുണാന്ത്യം. മൊബൈലില്‍ ചിത്രം പകര്‍ത്താന്‍ മത്സരിച്ച കാഴ്​ചക്കാരുടെ മുന്നില്‍ എൻജിനീയർ പിടഞ്ഞുമരിച്ചു. ​ രാജ്യത്തെ നടുക്കിയ അപകടം നടന്നത് പുണെ നഗരത്തിലെ ഭൊസാരിയില്‍ ഇന്ദ്രയാനി നഗര്‍ കോര്‍ണറിലാണ്.​ നാട്ടുകാരുടെ കടുത്ത അനാസ്​ഥ മൂലം മരിച്ചത് സതീഷ്​ പ്രഭാകര്‍ മെട്ടെ എന്ന യുവാവാണ്​.

​ എന്‍ജിനീയറെ ബുധനാഴ്​ച വൈകീട്ടാണ് വാഹനം ഇടിച്ചിട്ട്​ കടന്നത്​. മുഖവും മറ്റു ഭാഗങ്ങളും ചോരയില്‍ കുളിച്ച്‌​ റോഡില്‍ കിടന്ന യുവാവിന്റെ ചിത്രങ്ങള്‍ പകര്‍ത്താനും വിഡിയോ എടുക്കാനും മറ്റുമാണ് ആളുകൾ മത്സരിച്ചവത്. ഇവരാരും ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ താല്‍പര്യം കാണിച്ചില്ല. ഏറെ നേരം കഴിഞ്ഞ്​ ഇതുവഴി വന്ന സമീപത്തെ ആശുപത്രിയിലെ ഡോക്​ടര്‍ യുവാവിനെ ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തലക്ക്​ ഗുരുതര പരിക്കേറ്റതാണ്​ മരണ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button