
തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ എം.വിന്‍സെന്റ് എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്. എം.എല്‍എയെ പോലീസ് ചോദ്യം ചെയുന്ന എംഎല്‍എ ഹോസ്റ്റലിലേക്കാണ് ഡിവൈഎഫ്‌ഐ രാജി ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് പോലീസ് തടഞ്ഞു.എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തെ, എംഎല്‍എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാക്കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.
Post Your Comments