വാനാക്രൈ, പിയെച്ച തുടങ്ങിയ റാന്‍സംവെയറുകളുടെ ആക്രമണം സൈബർ ലോകത്തെ ചില്ലറയൊന്നുമല്ല പിടിച്ചുകുലുക്കിയത്. മെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ വളരെ ലളിതമായ പാസ്വേര്‍ഡുകള്‍ നല്‍കുന്നവരാണ് പലരും. എന്നാല്‍ ഇവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 10 മില്യന്‍ പാസ്‌വേഡുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അപകടകരമായ 25 പാസ്‌വേഡുകളുടെ ലിസ്റ്റ് ഇന്ത്യന്‍ കമ്പ്യൂട്ടർ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പുറത്ത് വിട്ടു.
ഈ പാസ്‌വേഡുകൾ ഒരു കാരണവശാലും നൽകരുതെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. 123456, 123456789, qwerty, 12345678, 111111, 1234567890, 1234567, password, 123123, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e. ഇത്തരം പാസ്‌വേഡുകൾ നൽകാതെ കൂടുതൽ സങ്കീർണമായ പാസ്‌വേഡുകൾ നൽകണമെന്നാണ് വിദഗ്ദർ പറയുന്നത്.
Post Your Comments