ഇന്റർനെറ്റിലെ അധോലോകത്തെ വെബ്സൈറ്റായ ആൽഫബേ അധികൃതർ പിടിച്ചെടുത്തതിന്റെ വിഷമത്തിൽ അതിന്റെ സ്ഥാപകനായ 26കാരൻ അലക്സാണ്ടർ കേസസ് തായ്‌ലൻഡിലെ ജയിലിൽ ജീവനൊടുക്കി. ജൂലൈ അഞ്ചിനാണ് അലക്സാണ്ടറെ അറസ്റ്റ് ചെയ്യുകയും അൽഫബേ സെർവറുകൾ അധികൃതർ പിടിച്ചെടുക്കുകയും ചെയ്‌തത്.
ലഹരി, ആയുധ വ്യാപാരത്തിനായി ബിറ്റ്കോയിൻ നാണയത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ അധോലോക വിപണിയായ ആൽഫബേ അധികൃതർ പിടിച്ചെടുത്തത്. തുടർന്ന് സൈറ്റിൽ ഇടപാടു നടത്തിയിരുന്നവർ പരിഭ്രാന്തിയിലായിരുന്നു. അലക്സാണ്ടറെ തായ് പൊലീസ് യുഎസിന് വിട്ടുകൊടുക്കാനിരിക്കെയാണ് ജയിലിനുള്ളിൽ അദ്ദേഹം ജീവനൊടുക്കിയത്.
Post Your Comments