ക്യാന്‍സര്‍ എന്ന രോഗം അടിമുടി തളര്‍ത്തിയപ്പോഴും അതിനെ പുഞ്ചിരിയോടെ നേരിട്ട്, മരണത്തിലേക്ക് നടന്നുനീങ്ങിയ ഭാര്യയെക്കുറിച്ചോര്‍ക്കുകയാണ് പട്ടാമ്പി സ്വദേശിയായ രമേശ് കുമാര്‍. സന്തോഷകരമായി ജീവിക്കുന്നതിന്റെ ഇടയ്ക്ക് അതിഥിയായി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന വില്ലനാണ് ക്യാന്‍സര്‍, ഇങ്ങനെയാണ് രമേശ് കുറിച്ചിരിക്കുന്നത്. അച്ചു എന്ന് വിളിക്കുന്ന തന്‍റെ ഭാര്യ, ലാളനയോടെ തന്നെ അസുഖത്തെ സ്വീകരിച്ചെന്നും എന്നാല്‍, തന്നെ തോല്‍പ്പിച്ച് ആ ഭീമന്‍ ഭാര്യയേയും കൂട്ടി പരലോകത്തേക്ക് യാത്രയായെന്നും രമേശ് കുറിക്കുന്നു. കൊച്ചിയില്‍ നടന്ന ഐ.എസ് .എൽ പോരാട്ടം നേരിട്ട് കാണാന്‍ ഇരുന്ന സമയത്താണ് വില്ലന്‍ ഇവരുടെ ജീവിതത്തില്‍ രണ്ടാമത് തലപൊക്കിയത്. ആ സമയത്ത് അസുഖം അവസാന സ്റ്റേജിൽ ആണെന്ന് രണ്ടുപ്പേര്‍ക്കും നന്നായി അറിയാമായിരുന്നു. എന്നാല്‍, ഭാര്യയുടെ അടങ്ങാത്ത ആഗ്രഹം തീര്‍ക്കാന്‍, ക്രിക്കറ്റ് ഇതിഹാസമായ സച്ചിനെ നേരിട്ട് കാണിക്കാനായി കീമോയുടെ ക്ഷീണത്തിലും അവളെ കൊണ്ടുപോയത് രമേശ് ഇപ്പോള്‍ ഓര്‍ക്കുകയാണ്.
“ജനിച്ചാൽ നമ്മളൊക്കെ ഒരുനാൾ മരിക്കും അതിനെക്കുറിച്ചോർത്ത് എനിക്ക് ഭയമില്ല, ഒരു ദിവസമാണെങ്കിൽ ഒരുദിവസം രാജാവിനെപ്പോലെ കഴിയണം എന്നായിരുന്നു അവളുടെ മറുപടി. ക്യാന്‍സര്‍ എന്ന രോഗത്തെ മാനസികമായ കരുത്തുകൊണ്ട് പൂര്‍ണ്ണമായി തള്ളിനീക്കിയില്ലെങ്കിലും അവള്‍ ഇന്നത്തെ സമൂഹത്തിലെ ഓരോരുത്തരെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. അതുപോലെ, ദാമ്പത്യ ജീവിതത്തെ എങ്ങനെയൊക്കെ മനോഹരമാക്കാമെന്നും വെല്ലുവിളികളെ നേരിടാമെന്നുമാണ് ഇവരുടെ ജീവിതം കാണിച്ചുതരുന്നത്. കരളലിയിപ്പിക്കുന്ന ഇവരുടെ ജീവിതം നാളെയുടെ മുന്‍പില്‍ നാം ഓരോരുത്തരും അനുഭവിക്കാന്‍ പോവുന്ന ഇന്നിന്‍റെ സത്യങ്ങളാണ് എന്നതില്‍ സംശയമില്ല.
Post Your Comments