കോഴിക്കോട് ചെമ്പനോടയില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് റവന്യൂ മന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന കാര്യം വ്യക്തമാക്കുന്നത്.
കോഴ ചോദിച്ചുവെന്നതിന് തെളിവുകളില്ലെന്നും എന്നാല്‍ നികുതി സ്വീകരിക്കാതിരുന്നത് തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തഹല്സില്ദാറിന്റെ നിര്‍ദേശം അനുസരിച്ചിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങളിലേക്ക് പോകില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ജോയ് ആത്മഹത്യ ചെയ്തത് വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു .
ജോയി ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് വില്ലേജ് അസിസ്റ്റന്റ് സിലീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 21നാണ് ഭൂനികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ജോയ് വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ചത്.
Post Your Comments