തിരുവനന്തപുരം: എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും ബാംഗ്ളൂരിലെ യശ്വന്തപുരയിലേക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ സുവിധ സ്പെഷ്യല്‍ ട്രെയിന്‍ ആഗസ്റ്റ് 15 ന് വൈകിട്ട് 6.30 ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8 ന് ചെന്നൈയിലെത്തും. ആലുവ,തൃശ്ശൂര്‍, പാലക്കാട്,കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഇൗറോഡ്, സേലം, ജോലാര്‍പേട്ട്, കാട്പാഡി,ആരക്കോണം. പെരുമ്പൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. ഒരു സെക്കന്‍ഡ് എ.സി., മൂന്ന് തേര്‍ഡ് എ.സി, 13 സ്ളീപ്പര്‍,രണ്ട് ജനറല്‍ കോച്ചുകൾ എന്നിങ്ങനെയാണ് ഉള്ളത്. ട്രെയിൻ നമ്പർ 82614.
ബാംഗ്ളൂര്‍ യശ്വന്തപുരത്തേക്കുള്ള സ്പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (നമ്പര്‍.06548) ഓഗസ്റ്റ് 2 മുതല്‍ 30 വരെ എല്ലാ ബുധനാഴ്ചകളിലും എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.45 ന് പുറപ്പെടും.പിറ്റേന്ന് രാവിലെ 4.30ന് ബാംഗ്ളൂര്‍ യശ്വന്തപുരയിലെത്തുന്ന ട്രെയിന് ചൊവ്വാഴ്ചകളിലാണ് മടക്കയാത്ര ഉള്ളത്. റണാകുളത്ത് പിറ്റേന്ന് രാവിലെ 10.30 ന് എത്തും. ആലുവ, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍,ഈറോഡ്, സേലം, തിരുപ്പത്തൂര്‍, ബംഗാര്‍പേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ട്രെയിൻ നമ്പർ 06547.
Post Your Comments