Latest NewsGulf

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ മലയാളി സൗദിയില്‍ പിടിയില്‍

ദുബായ്: പ്രവാചകനെ സോഷ്യല്‍മീഡിയ വഴി അപമാനിച്ച മലയാളി അറസ്റ്റില്‍. ഫേസ്ബുക്ക് വഴി പോസ്റ്റ് ഇട്ടതിനാണ് നടപടി. സൗദി സുരക്ഷാ സേനയാണ് മലയാളിയെ പിടികൂടിയത്. മുസ്ലിം സമൂഹത്തെ അപമാനിക്കുന്ന തരത്തില്‍ പ്രവാചകനെ അവഹേളിച്ച് ഫോട്ടോ പ്രചരിപ്പിച്ചുവെന്നാണ് കുറ്റം. കൊല്ലം പറവൂര്‍ സ്വദേശി രാജു രാജേഷ് ആണ് പിടിയിലായത്.

രാജേഷ് ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ സൗദി പൗരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് നിന്ന് ഇയാള്‍ പിടിയിലായത്. നാലു വര്‍ഷത്തോളമായി സകാകയില്‍ ഹൗസ്ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു രാജേഷ്. ഇയാള്‍ ഇതിനു മുന്‍പും ഇത്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നുവെന്ന് സൗദി അധികൃതര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button