പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറോട് ഉപമിച്ച് പോസ്റ്റര്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുമായി കിരണ്‍ ബേദി എറ്റുമുട്ടുന്നതിനാല്‍ പോസ്റ്ററിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സംശയിക്കപ്പെടുന്നത്. മുമ്പും കിരണ്‍ ബേദിക്കെതിരായി സമൂഹ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ന്യൂനപക്ഷ സമുദായത്തിന് വേണ്ടി മാറ്റി വെച്ചിരുന്ന എംഎല്‍എ പദവിയിലേക്ക് ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള മൂന്ന് ബിജെപി നേതാക്കളെ നാമനിര്‍ദേശം ചെയ്തത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജൂലൈ എട്ടിന് കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ബന്ദ് നടത്തുകയും ചെയ്തിരുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമം അനുസരിച്ച് താന്‍ ചെയ്തത് ശരിയാണെന്ന നിലപാടാണ് കിരണ്‍ ബേദി സ്വീകരിച്ചത്.
പുതുച്ചേരിയിലെ ജനസംഖ്യ അനുസരിച്ച് ആറു ശതമാനം മാത്രമുള്ള ക്രിസ്ത്യന്‍ സമൂഹത്തിനാണ് ഈ പദവികള്‍ ലഭിക്കേണ്ടത്. ന്യൂനപക്ഷ സമുദായങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇത്തരം പദവികള്‍ ഇവര്‍ക്ക് നല്‍കുന്നതിലൂടെ മാത്രമേ സാധിക്കൂവെന്നും കോണ്‍ഗ്രസ് വാദിക്കുന്നു. കിരണ്‍ ബേദി നാമനിര്‍ദേശം ചെയ്ത ബിജെപി നേതാക്കളില്‍ ക്രിമിനല്‍ കേസില്‍ പ്രതികള്‍ ആയവര്‍ ഉണ്ടെന്നും ഇവരെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് സര്‍ക്കാരുമായി ആലോചില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
Post Your Comments