
തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എ.കെ നസീറിനെതിരെ അച്ചടക്ക നടപടി. നസീറിന്റെ ഇ.മെയില്‍ ഐഡിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ സമിതിയിലെ അംഗമായിരുന്നു സംസ്ഥാന സെക്രട്ടറി കൂടിയായ എ.കെ.നസീര്‍. റിപ്പോര്‍ട്ട് ചോര്‍ന്നതിനു പിന്നില്‍ കൂടുതല്‍ നേതാക്കളെ കേന്ദ്രീകരിച്ച് ബി.ജെ.പി അന്വേഷണം വ്യാപിപ്പിക്കുന്നു.
Post Your Comments