KeralaLatest NewsNews

മലയാളസിനിമാലോകം കുറ്റന്വേഷണ പരിധിയില്‍ : രഹസ്യകലവറയുടെ പൂട്ട് പൊട്ടിച്ചാല്‍ സിനിമയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി

 

മലയാള സിനിമാലോകം അല്ലെങ്കില്‍ മോളിവുഡ് ശനിദശയിലാണ്. യുവനടിയെ ആക്രമിച്ചത് തൊട്ട് ഇങ്ങോട്ട് മലയാള സിനിമ ആകെ സ്തംഭനാവസ്ഥയിലാണെന്നുതന്നെ പറയാം. പല ബിഗ് പ്രൊജക്ട് ചിത്രങ്ങള്‍ അണിയറയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. യുവനടിയെ ആക്രമിച്ച കേസ് മാത്രമല്ല ഇപ്പോള്‍. ഭൂമി കയ്യേറിയതും, റിസോര്‍ട്ടും എല്ലാം കേന്ദ്രീകരിച്ച് സിനിമാതാരങ്ങള്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് മുതിരുകയാണ്. ഇതിനു പുറമെ കുഴല്‍പണ ഇടപാടും ഹവാലയും അങ്ങനെ ആകെ കലങ്ങി മറിഞ്ഞുകിടക്കുകയാണ് മലയാള സിനിമ. അനേഷണത്തില്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങുമെന്നും അണിയറയില്‍ സംസാരമുണ്ട്. ഇതിനു പുറമെ താരസംഘടനയ്ക്കെതിരെയും, സംഘടനയിലെ താരവാഴ്ചയ്ക്കെതിരെയും യുവതാരങ്ങള്‍ രംഗത്ത് വന്നതും സിനിമാക്കാരുടെ ഇടയില്‍ ഒരു പിളര്‍പ്പിന് കാരണമായിട്ടുണ്ട്. അങ്ങനെ ഒരുശനിദശയിലാണ് മലയാള സിനിമ എന്നുതന്നെ പറയാം.

സിനിമാ മേഖല കുറച്ചുനാള്‍ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നു പറയുന്നു. ശരിയാകാതെ തരമില്ല. താരങ്ങളുടെമാത്രമല്ല സിനിമ. ആയിരങ്ങളുടെ അന്നമാണ്. സിനിമാരംഗം ഒന്നു കലങ്ങിത്തെളിയണം എന്നു തന്നെയാണ് എല്ലാവരും പറയുന്നത്. പക്ഷേ അത് സിനിമാക്കാര്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. മലയാള സിനിമയിലെ രഹസ്യകലവറയുടെ പൂട്ട് ഡി.ജി.പി ലോക്നാഥ് ബെഹറയുടെ നേതൃത്വത്തില്‍ തുറന്നാല്‍ പല നടന്‍മാരും കുടുങ്ങുമെന്ന് ഇവര്‍ക്കറിയാം. മലയാള സിനിമയ്ക്കകത്ത് ഇത് പരസ്യമായ ഒരു രഹസ്യമാണ്.

ജീവിക്കാന്‍വേണ്ടിയാണ് സിനിമയില്‍ വന്നതെന്നു പലരും പറയുമെങ്കിലും അങ്ങനെയല്ല. വലിയപേരും പ്രശസ്തിയും പണവും ആഡംബരവും തന്നെയാണ് സിനിമയില്‍ എത്തിയ ആരുടേയും ലക്ഷ്യം. പിന്നെ വേണമെങ്കില്‍ കലയോടുള്ള സ്നേഹം എന്നൊക്കെ പറയുന്നവരും ഉണ്ടാകാം. അതൊക്കെ ഒരു നാട്യം മാത്രം. ഏറ്റവും നന്നായി,അന്തസോടെ ജീവിക്കാവുന്ന മേഖലയാണ് സിനിമ എന്നാണെങ്കില്‍ ശരിയാണ്. അങ്ങനെ ആയിരക്കണത്തിനു പേര്‍ ജീവിക്കുന്ന രംഗം തന്നെയാണ് സിനിമ.
ഒരു ദിലീപ് അകത്താകുന്നതുകൊണ്ടോ, ഇനി ആരെങ്കിലും അകത്താകുന്നതു കൊണ്ടോ തീരുന്നതല്ല സിനിമയിലെ പ്രശ്നങ്ങള്‍. അസൂയയും ,പകപൊക്കലും, വെട്ടലും ഒതുക്കലും ചതിയും ഒക്കെത്തന്നെയാണ് സിനിമാലോകത്തിന്റെ ആന്തരിക സത്ത. അത് സിനിമ ഉള്ളിടത്തോളം സിനിമയിലെ പ്രശ്നങ്ങളും അവസാനിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button