CinemaLatest NewsKerala

ഡി സിനിമാസിന്റെ ഉദ്‌ഘാടന ചടങ്ങിൽ കലാഭവൻ മണിയും ചിത്രം വൈറലാകുന്നു

ചാലക്കുടി ; ഡി സിനിമാസിന്റെ ഉദ്‌ഘാടന ചടങ്ങിൽ കലാഭവൻ മണിയും ചിത്രം വൈറലാകുന്നു.  ഉദ്‌ഘാടന ചടങ്ങിൽ കലാഭവൻ മണി പങ്കെടുക്കുന്നതും മണിയെ പൂ നൽകി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ  വൻ ചർച്ചയായിരിക്കുന്നത്.

കലാഭവൻ മണിയുമായി ചേർന്നാണ് ദിലീപ് ആദ്യം ഡിസിനിമാസ് നിർമിക്കാൻ ഉദ്ദേശിച്ചത്. എന്നാൽ മണിയെ ഒതുക്കി ദിലീപ് ആ തീയറ്റർ സമുച്ചയം തന്റെ സ്വന്തം പേരിലാക്കുകയായിരുന്നുവെന്നും മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ടെന്നുമുള്ള വാർത്തകൾ വന്ന സാഹചര്യത്തിൽ പുറത്ത് വന്ന ഈ ചിത്രങ്ങൾ സംശയങ്ങളുടെ ആഴം കൂട്ടുന്നു.

 സര്‍ക്കാരിന്റെ പുറമ്പോക്കിലാണെന്ന കണ്ടെത്തിയതിനെ തുടർന്നാണ് ദിലീപിന്റെ ഡി സിനിമാസ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. അതോടൊപ്പം തന്നെ ഇൗ ഭൂമിയുടെ കൈവശാവകാശ രേഖ കാണിനില്ലെന്ന വാർത്തയാണ്  പുതുതായി ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button