KeralaLatest NewsNews

ഇന്‍സ്റ്റന്റ് എടിഎം വായ്പയുമായി ഐസിഐസിഐ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് എടിഎം വഴി ഇന്‍സ്റ്റന്റ് വായ്പ അവതരിപ്പിക്കുന്നു . നിലവിലെ ഐസിഐസിഐ ബാങ്കിന്റെ ശമ്പളക്കാരായ ഉപഭോക്താക്കള്‍ക്ക് പേപ്പര്‍ നൂലാമാലകള്‍ ഒന്നും കൂടാതെ തന്നെ അപേക്ഷിച്ചാല്‍ ഉടന്‍ സേവിങ്‌സ് അക്കൗണ്ടിലേക്ക് പൂര്‍ണമായും ഡിജിറ്റലായി വായ്പ ലഭ്യമാക്കുന്നതാണ് ഈ സേവനം.

ലളിതമായ അപേക്ഷ നടപടികള്‍, മുന്‍കൂട്ടി പരിശോധിച്ച സിബില്‍ സ്‌കോര്‍ കണക്കാക്കി 60 മാസത്തെ കാലാവധിയില്‍ 15 ലക്ഷം രൂപ വരെ വായ്പ, വായ്പ തുക ഉടനടി ഉപഭോക്താവിന്റെ സേവിങ്‌സ് അക്കൗണ്ടിലേക്ക് കൈമാറുക തുടങ്ങിയ സവിശേഷതകളുമായി ഈ സേവനം ഉപഭോക്താവിന് പുതിയൊരു അനുഭവം പകരും. നൂതനമായ ഡിജിറ്റല്‍ ഇടപാടുകള്‍ അവതരിപ്പിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് എന്നും മുന്നിലാണെന്നും എടിഎം വഴി ഉടനടി വായ്പ ലഭ്യമാക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും കൂടുതല്‍ ലളിതവും ഉപകാരപ്രദവുമായ നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ ബാങ്ക് തുടര്‍ന്നും ശ്രദ്ധിക്കുമെന്നും ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ചി പറഞ്ഞു.

എടിഎമ്മില്‍ ബാലന്‍സ് അന്വേഷിക്കുകയോ പണം പിന്‍വലിക്കുകയോ ചെയ്തു കഴിയുമ്പോള്‍ തന്നെ വായ്പ ലഭിക്കാനുള്ള സാധ്യതയെ കുറിച്ച് ഉപഭോക്താവിനെ അറിയിക്കും. ഐസിഐസിഐ ബാങ്കിന്റെ ഏത് എടിഎമ്മിലും ഉപഭോക്താവിന് വായ്പ ലഭ്യമാകുന്നതാണ്. പ്രീ-അപ്രൂവ്ഡ് വായ്പ ഓഫര്‍ സെലക്റ്റ് ചെയ്യുക. ഉപഭോക്താവിന്റെ യോഗ്യത അനുസരിച്ചുള്ള വായ്പ തുകകള്‍ കാണിക്കും. പലിശ നിരക്കും മറ്റും കണക്കാക്കിയുള്ള ഇഎംഐ തെരഞ്ഞെടുത്ത് നിബന്ധനകള്‍ നോക്കി ഉറപ്പിച്ച ശേഷം ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ അടിക്കുക. പണം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് അപ്പോള്‍ തന്നെ എത്തും. ബാങ്കിന്റെ വെബ്‌സൈറ്റ്, ഐമൊബൈല്‍, ബ്രാഞ്ചുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button