CinemaLatest NewsIndiaMovie SongsBollywoodNewsEntertainment

ബാഹുബലിയെപ്പോലെ ചാടിയ യുവാവിനു സംഭവിച്ചത്

ഇന്ത്യന്‍ സിനിമയില്‍ അത്ഭുത കാഴ്ചകളുടെ ദൃശ്യ വിരുന്നായിരുന്നു ബാഹുബലി. രണ്ട് ഭാഗങ്ങളിലായി സംവിധായകന്‍ രാജ മൗലവി ഒരുക്കിയ ഈ ചിത്രം ആബാലവൃദ്ധം ജനങ്ങളും ഒരു പോലെ ആസ്വദിച്ചു. സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഘടകങ്ങളെ ഫാന്റസി എന്ന പേരില് വിഎഫ്ക്സ് വിസ്മയത്തിലൂടെ അവതരിപ്പിച്ചു വിജയിക്കാന്‍ ബാഹുബലിക്ക് കഴിഞ്ഞു. എന്നാല്‍ പുത്തന്‍ സാങ്കേതിക തികവില്‍ അണിയിച്ചൊരുക്കിയ ബാഹുബലിയിലെ രംഗങ്ങല്‍ ജീവിതത്തില്‍ പരീക്ഷിച്ച്‌ ഒരാള്‍ മരിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

ഒന്നാം ഭാഗത്തില്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ ഇരുവശവുമുള്ള പാറകളില്‍ ഒന്നില്‍ നിന്ന് എതിര്‍ വശത്തേക്കുള്ള പാറയിലേക്ക് പ്രഭാസ് അവതരിപ്പിച്ച ശിവ എന്ന കഥാപാത്രം ചാടുന്ന രംഗമാ​ണ് മുംബൈ സ്വദേശിയായ ബിസിനസുകാരന്‍ പരീക്ഷിച്ചത്. ഷഹാപൂറിലെ മഹൂലി ഫോര്‍ട്ട് വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നാണ് ഇന്ദ്രപാല്‍ പട്ടീല്‍ എന്നയാള്‍ ചാടിയതെന്നാണ് മുംബൈ മിററിന്റെ വാര്‍ത്തയില്‍ പറയുന്നത്. ഒരറ്റത്ത് നിന്നും മഹൂലി ഫോര്‍ട്ട് വെള്ളച്ചാട്ടത്തിന്റെ മറ്റേ അറ്റത്തേക്ക് ചാടിയ ഇന്ദ്രപാല്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ബാഹുബലിയിലെ രംഗം അനുകരിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് പൊലീസും വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button