ആലുവ ; കൈക്കൂലി അസി. വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയില്‍. കൈക്കൂലി വാങ്ങിയ ചൂര്‍ണിക്കര വില്ലേജ് ഓഫിസിലെ അസി. വില്ലേജ് ഓഫീസറായ അനില്‍ കുമാറാണു പിടിയിലായത്. അശോകപുരം സ്വദേശിയായ ജിജോ ഫ്രാന്‍സിസില്‍ നിന്നാണു ഇയാള്‍ കൈകൂലി വാങ്ങിയത്.
സ്ഥലത്തിന്റെ പോക്കുവരവുമായി ബന്ധപ്പെട്ട് 1500 രൂപ നല്‍കിയെങ്കിലും അത് സ്വീകരിക്കാതെ 15,000 രൂപ നല്‍കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. തുടർന്നാണ് ജിജോ വിജിലൻസിനെ അറിയിച്ചത്. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം അവർ നൽകിയ 6500 രൂപ ആലുവ റെയില്‍വേ സ്റ്റേഷന് റോഡില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ അനിൽ കുമാറിന് നൽകി.
ശേഷം വിജിലന്‍സ് ഡിവൈ.എസ്.പി രമേശ് പിടികൂടാൻ ശ്രമിച്ചപ്പോൾ അനിൽകുമാർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ഈ ഭാഗത്ത് പതിഞ്ഞിരുന്ന പത്തോളം ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയും ചെയ്തു.
Post Your Comments