ചെന്നെെ: ദേശവിരുദ്ധ സന്ദേശം വാട്ടസ് ആപ്പിൽ ലഭിച്ച യുവാവിനു സംഭവിച്ചത് ഇങ്ങനെ. സന്ദേശം ലഭിച്ചതിന്റെ പേരിൽ യുവാവ് അറസ്റ്റിലായി. 36 കാരനായ അക്ബര്‍ സലീമിനെ ചെന്നെെ വിമാനത്താവളത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്ബര്‍ ഗൾഫിൽ നിന്ന് വരുന്ന സുഹൃത്തിനെ സ്വീകരിക്കാൻ എത്തിയതായിരുന്നു.
ദേശവിരുദ്ധ നിലപാടുകളുള്ള വോയ്സ് മെസേജുകൾ അക്ബര്‍ സലീമിൻ്റെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തി. സന്ദേശം ഉറുദു ഭാഷയിലാണ്. അക്ബറിനെ പോലീസ് അറസ്റ്റ് ചെയ്തത് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിൽ പങ്കാളിയായി എന്ന കാരണത്താലാണ്. അത്തരം കേസുകളിൽ പോലീസിന് സ്വയം കേസെടുക്കാനുള്ള അധികരമുണ്ട്.
ഇത്തരം സന്ദേശങ്ങൾ വാട്ടസ് ആപ്പിൽ വരുന്നത് ഒഴിവാക്കാനാവില്ല. എന്നാൽ ആദ്യ സന്ദേശം ലഭിച്ചു കഴിഞ്ഞാൽ സന്ദേശം അയച്ചവരെ ബ്ലോക്ക് ചെയ്യാൻ സാധിക്കും അത്തരം പ്രവര്‍ത്തനങ്ങൾ തടയണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
Post Your Comments