പാലക്കാട് ; റോഡിലെ കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന് സമീപമുണ്ടായ അപകടത്തിൽ മായന്നൂര്‍ സ്വദേശി ശ്രീശബരിയാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ശ്രീശബരി. പെട്ടെന്ന് റോഡിലെ കുഴി കണ്ടതിനെ തുടർന്ന് സ്കൂട്ടറിന്റെ വേഗം കുറച്ച് വെട്ടിച്ചപ്പോൾ പിന്നില്‍ വരികയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ ഉടന്‍ തന്നെ ഒറ്റപ്പാലത്തെ ആശുപത്രിയിലും പിന്നീട് തൃശൂരിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും പരിക്കേറ്റു.
Post Your Comments