വയനാട്: ബാണാസുര സാഗാര്‍ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് തുഷാരഗിരി സ്വദേശി സച്ചിന് ചന്ദ്രന്റെ (20) മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
ഡാമില്‍ പൊങ്ങികിടക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് മികച്ച കാലാവസ്ഥ ആയതിനാല്‍ ശക്തമായ തിരച്ചില്‍ നടത്തുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്.
കാണാതായ ചെമ്ബുകടവ് വട്ടച്ചോട് ജോണിന്റെ മകന് ബിനു(42) വിനായി തെരച്ചില്‍ തുടരുകയാണ്. താമരശേരി തുഷാരഗിരി ചെമ്ബുകടവ് നെല്ലിപ്പൊയില്‍ മണിത്തൊടി മാത്യുവിന്റെ മകന് മെല്ബിന്(34), തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയില്‍ വിത്സണ്(50) എന്നിവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച രാവിലെ കണ്ടെടുത്തിരുന്നു.
നാവിക സേനയ്ക്ക് പുറമെ അഗ്നിരക്ഷാ സേനയുടെ സ്കൂബ ഡൈവിംഗ്, കോഴിക്കോട് നിന്നുമെത്തിയ അണ്ടര്‍വാട്ടര്‍ സെര്‍ച്ചിംഗ് ടീം, തുര്‍ക്കി ജീവന് രക്ഷാസമിതിയംഗങ്ങള് എന്നിവരാണ് തെരച്ചിലില്‍ പങ്കെടുക്കുന്നത്. റവന്യൂ, വനം, കെഎസ്ഇബി, പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കുന്നുണ്ട്.
Post Your Comments